Tuesday, August 4, 2015

പ്രണയരോഗി


പ്രണയത്തെ വര്ണ്ണിക്കാന് 
വാക്കുകളില്ലാതിരുന്ന കാലത്ത്
പ്രണയം 
പവിത്രവികാരമായി...
ഓരോ നോക്കും നടപ്പും
വാക്കും ഹൃദയവും
സമയസൂചിയുമെല്ലാം
പ്രണയത്തിനായി മാറ്റിവെച്ച കാലം...
പുലര്ക്കാലവും
ആല്ത്തറയും
അമ്പലവും
തുളസിയും വയലും 
ചെമ്പരത്തിയും 
പറമ്പും വഴിത്താരകളുമെല്ലാം
ഉള്ളിന്റെയുള്ളില് 
നീറ്റലുണ്ടാക്കിയ കാലം.
മഴമേഘങ്ങള് മൂടുമ്പോള്
കുളിരേകിയ പ്രണയകാലങ്ങള്...
തിങ്ങിനിറയുമ്പോള്...
മനസ്സ് വെമ്പും
വീണ്ടുമാകാലങ്ങളിലേയ്ക്ക്....
പ്രണയരോഗി

ഇന്ന്
പ്രണയം
ഉള്ളിന്റെയുള്ളില്
അലതല്ലുമ്പോഴും
ലളിതമായ
പ്രണയവരികള്ക്കാണ് ക്ഷാമം.
പ്രണയപര്യവസാനം
ലൈഗിംകതയില്
മാത്രമവസാനിക്കുന്ന കാലം.
വാട്സാപ്പും ഫെയ്സ്ബുക്കും
പ്രണയത്തെ ചുരുക്കിക്കളഞ്ഞു
പ്രണയത്തെ ലൈംഗികതയാല്
പിച്ചിച്ചീന്തിയെറിയുമ്പോള്
എഴുതാനും പറയാനും
പ്രകടിപ്പിക്കാനുമാകാത്തവിധം
പ്രണയം 
വികാരത്തിനപ്പുറം
ഒന്നുമല്ലാതാകുന്നു.

No comments: