പനിച്ച് വിറച്ച ഉടലിൽ
മണൽ പരപ്പുകളാണാദ്യം കണ്ടത്
പിന്നെ പിന്നെ
മുലഞെട്ടുകൾ പോലെ
തടിച്ചുവന്നു
ഛലം നിറച്ച ബലൂണുകൾ
പല നിറങ്ങളിൽ
മഞ്ഞ ചുവപ്പ് പച്ച...
മാറോട് ചേര്ത്തവൻ
ഭീതിപൂർണമായ
പുള്ളികുത്തുകളോട് പറഞ്ഞു
പഴമ്പായിൽ കെട്ടിപൊതിഞ്ഞ്
പടിയടയ്ക്കുന്നൊരു
കാലത്തെപറ്റി.
ഉടലിൽ
ഓർമ്മകളുടെ
അടയാളമാണോരോ
പുള്ളിക്കുത്തുകളും
2 comments:
ഇങ്ങനെയൊരോർമ്മയോ?!?!?!
എന്തേ...Sudhii
Post a Comment