
Sunday, February 12, 2012
Saturday, January 28, 2012
നിനക്കൊരു കത്ത്
വളപ്പൊട്ടുക്കളും
മഞ്ചാടിക്കുരുക്കളും
പെറുക്കിവെച്ച
നല്ല കാലത്തിന്റെ ഓര്‍മ്മയ്ക്ക്...
................
എന്റെ പ്രണയമേ...
നിന്റെ കടിഞ്ഞൂല്‍
അലസിപോകാതെ...
അന്ന്,
പുസ്തകതാളിനുള്ളില്‍
എത്ര നാള് ഞാന്‍ കാത്തുവെച്ചു.
ഇപ്പോഴിതാ ഞാന്‍ തുറന്നിട്ട
വെളിച്ചത്തില്‍
നിന്റെ കടിഞ്ഞൂല്‍
അലസിപോകുകയാണ്.
................
ഇന്ന്,
നിന്റെ കണ്ണില്‍ വീണുപിടഞ്ഞ്
കടലിന്നാഴം തിരയുമ്പോള്‍,
നിന്നെതൊടുന്ന തെന്നല്‍
എന്നെ നോവിക്കാതെയകലുമ്പോള്
എനിക്കു മുന്നില്‍ വിരിയുന്നത്
എഴുന്നൂറുവര്ണ്ണങ്ങളെന്ന്
നീ തന്നെയറിയുക.
എന്റെ പ്രണയമേ...
നിനക്ക് ഒരായിരം നന്ദി
വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ ...
മഞ്ചാടിക്കുരുക്കളും
പെറുക്കിവെച്ച
നല്ല കാലത്തിന്റെ ഓര്‍മ്മയ്ക്ക്...
................
എന്റെ പ്രണയമേ...
നിന്റെ കടിഞ്ഞൂല്‍
അലസിപോകാതെ...
അന്ന്,
പുസ്തകതാളിനുള്ളില്‍
എത്ര നാള് ഞാന്‍ കാത്തുവെച്ചു.
ഇപ്പോഴിതാ ഞാന്‍ തുറന്നിട്ട
വെളിച്ചത്തില്‍
നിന്റെ കടിഞ്ഞൂല്‍
അലസിപോകുകയാണ്.
................
ഇന്ന്,
നിന്റെ കണ്ണില്‍ വീണുപിടഞ്ഞ്
കടലിന്നാഴം തിരയുമ്പോള്‍,
നിന്നെതൊടുന്ന തെന്നല്‍
എന്നെ നോവിക്കാതെയകലുമ്പോള്
എനിക്കു മുന്നില്‍ വിരിയുന്നത്
എഴുന്നൂറുവര്ണ്ണങ്ങളെന്ന്
നീ തന്നെയറിയുക.
എന്റെ പ്രണയമേ...
നിനക്ക് ഒരായിരം നന്ദി
വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ ...
Subscribe to:
Posts (Atom)