ആവര്ത്തനം
മയക്കമില്ലാത്ത
രാവുകളിലൊന്നില്
അവന്റെ ഉര് വരതയിലേയ്ക്ക്
ഒരു വിശപ്പുമാലകോര്ത്തിട്ടു.
അമര്ന്ന മൂളലുകളും
കെട്ടിവരിഞ്ഞ സ്വപ്നങ്ങളും
അക്ഷരനോവുകളുമെല്ലാം ഇണപിരിയട്ടെ
എത്ര കായ്ച്ചാലും പൂത്താലും
കൊഴിഞ്ഞുവീഴുന്നൊരിടമുണ്ട്,
പിടയുന്ന മനസ്സിന് നോവുകള്ക്ക്
ആശ്വാസമാകുന്ന നിമിഷം.
ലൈംഗികതയുടെ
ആസക്തിയില്ലാത്ത പ്രണയമേ
അത്രമേല് പൊന്നേ
നിന്നെ ഞാനിന്നുമോര്ക്കുന്നു
No comments:
Post a Comment