മുക്തി
നുരയും പതയുമായിരുന്നു വാക്കുകള്
കയ്പിന്റെ രുചിയായിരുന്നു നാക്കുകള്
കൊടുങ്കാറ്റടങ്ങിയപ്പോള്
അവന്റെ തിരിച്ചറിവ്
കൊടുങ്കാറ്റും സൂനാമിയും
ഉണ്ടാക്കിയത് എന്നിലും.
സ്നേഹം അവന് മടുക്കുമത്രേ
ആ കണ്ണുകളിലൂടെ,
സ്പര്ശനങ്ങളിലൂടെ
എത്രയെത്ര വേദനകള്
കടന്നുപോയികാണും.
ശേഷം,
മനസ്സ് വരഞ്ഞുകീറി
അല്പ്പം മുളകുപൊടി വിതറി
കറിവേപ്പിലയോടൊപ്പം
പുരപ്പുറത്ത് ഉണങ്ങാനിട്ടു.
1 comment:
അങ്ങനെ മുക്തി നേടി.
നന്നായിരിക്കുന്നു.
Post a Comment