Sunday, February 20, 2011

അമ്മ

എന്റെ അമ്മ...
ഏറെ കാലമായി മൗനത്തിലായിരുന്നു.
മൗനത്തിന് വിരാമമായി നീറിപ്പുകയുന്നു.
അമ്മയ്ക്ക് സൂക്കേട് കൂടുതലാണത്രേ..
ശ്വാസനാളവും ശ്വാസകോശങ്ങളും
അന്നനാളവും കുടലുകളും
കത്തിയെരിയുന്നത്രേ.
ഹൃദയത്തിന്റെ മിടിപ്പ് കൂടി വരുന്നെന്ന്.
മൂത്രാശയത്തിനും തകരാറ്,
ദേഹം മുഴുവന്‍ നീരു നിറഞ്ഞു.
മക്കളെ വളര്‍ത്തി വലുതാക്കിയപ്പോഴേക്കും
അമ്മയെന്ന നിര്‍വൃതി കരിഞ്ഞുതീരുന്നു.
 നെഞ്ചു നീറ്റുന്ന
ആ രണ്ടു വാക്ക്
എന്റെ അമ്മ

3 comments:

Manoraj said...

കവിതയിലെ വിഷയം നന്നായി. എങ്കിലും അത് പറഞ്ഞരീതിയില്‍ കവിതയേക്കാള്‍ ഗദ്യം മുഴച്ചുനില്‍ക്കുന്ന പോലെ തോന്നി. എന്റെ വായനയുടെ വിവരക്കേടാണേങ്കില്‍ അത് വിട്ടുകളഞ്ഞേക്ക്.

വനിത വിനോദ് said...

പദ്യമോ ഗദ്യമോ എനിക്കറിയില്ല സുഹൃത്തേ. വേദന സഹിക്കാന്‍ കഴിയാഞ്ഞപ്പോള്‍ എഴുതിപ്പോയതാണ്. അത് ഗദ്യമാകണമെന്നോ പദ്യമാകണമെന്നോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആരെങ്കിലും വായിക്കണമെന്നോ കമന്റ് ഇടണമെന്നോ ആഗ്രഹിച്ചിട്ടില്ല. വെറുതെ നാലക്ഷരം കോറിയിട്ടപ്പോള്‍ ആരോടെങ്കിലും സംസാരിക്കുന്നതിലും അധികം ആശ്വാസം കിട്ടി. അത്രമാത്രം. പിന്നെ ഇന്ന് ആരുടെയെങ്കിലും കവിതകള്‍ പദ്യരൂപത്തിലുണ്ടോ എന്ന് എനിക്കറിയില്ല. എല്ലാം പുതുക്കവിതകളാണ് എന്നാണ് എന്റെ തോന്നല്‍. ഗദ്യരൂപത്തിലുള്ള കവിതകള്‍. എന്തായാലും ബ്ലോഗ് സന്ദര്‍ശിച്ചതിനും വിമര്‍ശനത്തിനും നന്ദി പറയുന്നു.

കുഞ്ഞൂസ് (Kunjuss) said...

അതേ, അമ്മമാർ ജീവിക്കുന്നത് തന്നെ മക്കൾക്കു വേണ്ടി മാത്രമാണല്ലോ...അവസാനം, ആ മക്കൾക്കും വേണ്ടാതാകുന്നതാണ് ഇന്നത്തെ കാഴ്ച.
(ഒരു ചെറിയ അഭിപ്രായം പറഞ്ഞോട്ടെ, ഒരു സമയം ഒരു പോസ്റ്റ് എന്ന രീതിയിൽ ആയിരുന്നെങ്കിൽ, എല്ലാം വായിക്കാൻ കഴിയുമായിരുന്നു.... തിരക്കുപിടിച്ചോടേണ്ടി വരുമ്പോൾ, ഒന്നും നഷ്ടമാവാതിരിക്കാൻ വേണ്ടിയാണ്...)