Saturday, September 26, 2015

വേഗതയുടെ ഭൂപടം

ആകാശത്തിലേയ്ക്ക് വളരുന്ന
കോണ്‍ക്രീറ്റ്  മരങ്ങളെ
വകഞ്ഞുമാറ്റി
വേഗതയുടെ നീളൻ  വഴികൾ.
കുതിരശക്തികൾ  പേറുന്ന
യന്ത്രഹൃദയങ്ങൾ...
കണക്കു കൂട്ടലുകളിൽ
കുടുങ്ങിപോകുന്ന ഉടലുകൾ...
നഗരം
വേഗതയുടെ ഭൂപടം
നിർമ്മിച്ചുകൊണ്ടേയിരിക്കുന്നു.

3 comments:

വിനോദ് കുട്ടത്ത് said...

നഗരത്തിന്‍റെ ഹൃദയം വികസിക്കുമ്പോള്‍ .....നഗരവാസികളുടെ ഹൃദയം ശോഷിക്കുന്നു....

മുബാറക്ക് വാഴക്കാട് said...

അതെ..
നഗരം വേഗതയുടെ ഭൂപടം സൃഷ്ടിക്കുകയാണ്..

വനിത വിനോദ് said...

വിനോദിനും മുബാറക് വാഴക്കാടനും നന്ദി. ചില മാനസിക അവസ്ഥകള് പകര്ത്തുമ്പോള് ചിന്തകള്ക്കും ലഭിക്കുന്നു ഒരു സ്വാതന്ത്ര്യം.