Wednesday, April 6, 2011

മരണവിളി

ചേതനയറ്റ ശരീരമായിരുന്നു ഞാന്‍
എന്നിട്ടും,എണ്ണവിളക്കിന്റെ
ആടുന്ന നിഴല്‍വെട്ടത്തില്‍
ഓരോ കണ്ണടലെന്‍സും
എനിക്കുമുന്നില്‍ ദൃശ്യമായി
കുമിഞ്ഞുപൊന്തുന്ന
രക്തക്കറകളില്‍
ഒരുപാട് ഈച്ചകളെത്തി
മാന്യതയുടെ കീഴ്ഭാഗം
അമര്‍ന്നു ഞെരിഞ്ഞുകിടക്കാന്‍
തള്ളവിരലുകള്‍ അടുപ്പിച്ചുകെട്ടി
എന്റെ ആന്തരാവയവങ്ങള്‍തേടി
പരുന്തുകള്‍ പറന്നിറങ്ങി
തീയിനു ഭക്ഷണം നല്‍കാന്‍
ആളുകള്‍ തിരക്കുകൂട്ടി
ഇടവഴികളിലെ നെടുവീര്‍പ്പുകളറിഞ്ഞ്
എന്നില്‍ പൂകിയ മരണംപോലും
അല്‍പമൊന്നു നാണിച്ചു
സ്വപ്‌നവും പുറംലോകവും
തമ്മിലുള്ള ഉടമ്പടികള്‍
ഇവിടെ അവസാനിക്കുകയാണ്
മരണത്തിന്റെ കിടപ്പറയാകുന്നു മനസ്സ്
ഇനി തുപ്പല്‍കുമിളലോകത്തെ
നീറ്റിപുകച്ചിലില്ല
ജീവിതത്തിലെ വസന്തം
പാഴാക്കുന്ന പാഴ്‌വേലകളില്ല.

8 comments:

Unknown said...

മരണത്തിന്റെ കിടപ്പറയാകുന്നു മനസ്സ് ,അങ്ങയെ ഒരു പ്രയോഗം ആദ്യമായിട്ട് കേള്‍ക്കുന്നു പക്ഷെ അതിന്റെ യുക്തി എത്ര കണ്ടും അങ്ങോട്ട മനസിലാവുനില്ല
പിന്നെ കവിത മരണത്തെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ,,,,പക്ഷെ ബിംബങ്ങള്‍ ഒക്കെ പഴയത് തന്നെ

ഋതുസഞ്ജന said...

@my dreams. Manassu maravichavar ennanu udheshichath ennu thonunnu. And Nice language. Pakshe muzhuvanayum pidi tharatha pole

the man to walk with said...

സ്വപ്‌നവും പുറംലോകവും
തമ്മിലുള്ള ഉടമ്പടികള്‍
ഇവിടെ അവസാനിക്കുകയാണ്

All the Best

കാന്താരി said...

സ്വപ്‌നവും പുറംലോകവും
തമ്മിലുള്ള ഉടമ്പടികള്‍
ഇവിടെ അവസാനിക്കുകയാണ്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തന്റെ മരണം, സ്വയം ഭാവനയില്‍ കാണുന്നത് അഹംഭാവം കുറക്കാന്‍ ഏറെ സഹായിക്കും.
പ്രസക്തമായ അല്പം പഴഞ്ചൊല്ലുകളും കമന്റുകളും ഇവിടെ വായിക്കാം

Villagemaan/വില്ലേജ്മാന്‍ said...

മരണത്തെ പറ്റിയുള്ള ചിന്ത അഹംഭാവം കുറയ്ക്കും..

തണലിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ് ..

jayaraj said...

maranathe munnil kandavananu njan. ennal enthokondo annu maranam ennil ninnum odiyakannu. ennal palarudeyum maranathinu njan sakshiyayittundu.

പട്ടേപ്പാടം റാംജി said...

ഇടവഴികളിലെ നെടുവീര്‍പ്പുകളറിഞ്ഞ്
എന്നില്‍ പൂകിയ മരണംപോലും
അല്‍പമൊന്നു നാണിച്ചു

മരണത്തിലൂടെ ഒരു കഥ പറയുന്ന കവിത.