Thursday, September 24, 2015

പാല്‍മിറ

ഒരു നീണ്ട കത്തെഴുതുന്നു.
ചില സാക്ഷ്യപ്പെടുത്തലുകള്.
....................................................
വിവാഹിതയായ സ്ത്രീ മറ്റൊരാളെ കാമിക്കുന്നത് അവിഹിതമെന്നതുകൊണ്ട് സ്വപ്നത്തില് ഞാനൊരു കാമുകനെ സൃഷ്ടിക്കുന്നു. അവകാശികള് തേടിവരാത്ത എന്റേതുമാത്രമായ കാമുകനെ. ഞാന് ജീവിച്ചിരുന്നു എന്നതിന് ചില അടയാളപ്പെടുത്തലുകള് ആവശ്യമായതിനാല് എന്നെ ഞാനായി അംഗീകരിക്കാന് ഞാന് കണ്ടെത്തിയ വഴി.

ഇണയോടല്ലാതെ മറ്റൊരാളോട് സാക്ഷ്യപ്പെടുത്തുന്ന യാഥാര്ത്ഥ്യങ്ങളാണ് ശരിക്കും സത്യം, എന്നതുകൊണ്ട് തന്നെ സ്വപ്നത്തിലെ കാമുകനെ ഞാന് ഗാഢമായി പ്രേമിക്കുന്നുകാണുന്ന കാഴ്ച്ചകള്ക്കും പുഞ്ചിരിക്കുമപ്പുറം ഒരു സ്ത്രീയ്ക്ക് ഒളിക്കാന് കഴിയുന്ന ഒരുപാടൊരുപാട് രഹസ്യങ്ങളുണ്ട്. അതുകൊണ്ട്, എനിക്ക് നിന്നോട് ഏറെകാര്യങ്ങള് സംസാരിക്കാനുണ്ട്. നിറമാര്ന്ന പ്രണയത്തിനുമപ്പുറം നീ കാണാതെ മറച്ചുവെച്ച ചില വെളിപ്പെടുത്തലുകളുണ്ട്.

മഴവില്ലുപോലെ തെളിവാര്ന്ന പ്രണയത്തിന് ഏഴ് നിറങ്ങള്ക്കുമപ്പുറം മറ്റൊരു നിറച്ചാര്ത്തു പകരുവാന് ഞാന് ആഗ്രഹിക്കുന്നു. ഇനിയും വൈകരുതെന്ന് മനസ്സ് പറയുന്നു. കാരണം, സംഘര്ഷത്തിന്റെ അനന്തസമുദ്രമാണ് മുന്നിലുള്ളത്. മനോനില നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാം ഇവിടെ സാക്ഷ്യപ്പെടുത്തുന്നുവെന്നുവെച്ച് നീയായിരിക്കില്ല എന്റെ മരണത്തിന് ഉത്തരവാദി. അത് ഞാന് മാത്രമായിരിക്കും. അവകാശമെങ്കിലും എനിക്ക് സ്വന്തമായിരിക്കട്ടെ.

എന്റെമേല് ആധിപത്യം സ്ഥാപിക്കുന്ന ആരെയും ഞാന് ഇഷ്ടപ്പെടുന്നില്ല, അത് സ്നേഹം കൊണ്ടുള്ള ആധിപത്യം ആണെങ്കിലും. സ്വതന്ത്രമായി ജീവിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനൊരു ഫെമിനിസ്റ്റല്ലെങ്കില് കൂടിയും. എന്നാല് അതിനുള്ള സ്വത്തോ പണമോ എന്റെ കയ്യില് ഇല്ലെങ്കില് തന്നെയും.
സ്നേഹവും പ്രണയവുമെല്ലാം പെട്ടെന്നെനിക്ക് മടുക്കും. എല്ലാറ്റിനും മടുപ്പിന്റെ ഗന്ധമാണ്. എന്നാല് എല്ലാവരിലുമുള്ള ലൈംഗികചിന്തകള് എന്നിലുമുണ്ടുതാനും. ആളികത്തി ശമിക്കുന്ന ചിന്തകള്. പുരുഷനെ കാമിക്കുംപോലെ സ്ത്രീയെയും ഞാന് ആസ്വദിക്കാറുണ്ട്. എന്നാല് ഹോമോയെന്നും എന്നെ പൂര്ണമായും വിളിക്കാനാവില്ല. (തുടരും)

1 comment:

Sunnikuttan said...

വിവാഹേതിര പ്രണയം വിലക്കപ്പെട്ടിടത്ത്, ശാരീരിക ബന്ധിയല്ലാത്ത വിശുദ്ധ പ്രണയങ്ങള്‍ പോലും തെറ്റിദ്ധരിക്കപ്പെടുന്നു. അത് കൊണ്ടു തന്നെയാണു സാങ്കല്പിക കാമുകന്‍ / കാമുകിയിലേക്ക് ഒരു പാരകായ പ്രവേശം നടത്തേണ്ടിവരുന്നത്. അപൂര്‍ണ്ണമായ ജീവിതത്തെ, പൂര്‍ണ്ണതയിലേക്ക് നയിക്കുന്നത് പ്രണയം തന്നെയാണു. പ്രണയത്തിലൂടേ ഉത്തേജിപ്പിക്കപ്പെടേണ്ടത് ശരീരമല്ല, ആരോഗ്യമായ മനസ്സാണു. പ്രണയം സമ്മാനിക്കുന്നത് സന്തോഷമായിരിക്കണം അത് വ്യക്തികളില്‍ മാത്രമൊതുങ്ങാതെ... പടരണം വേണ്ടീടത്തെല്ലാം. പ്രണയം, ആസ്വാദനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉന്മാദ വേളകള്‍ക്കുമപ്പുറം , അംഗീകാരത്തിന്റെയും, ആശിര്‍‌വാദത്തിന്റെയും സപ്പോര്‍ട്ട് മാത്രമല്ല... നിഴലായി നില്‍ക്കുന്ന കരുത്തുകൂടീയാണു.