Sunday, October 25, 2015

പ്രിയപ്പെട്ട...

കുറെനാൾ കൂടെയുണ്ടായിരുന്നു
സ്വപ്നങ്ങളുടെ മഴ നനഞ്ഞ്
എത്രയോ രാത്രികൾ
എത്രയോ യാത്രകൾ
എത്രയോ മൗനങ്ങൾ
നമുക്ക് വേണ്ടി കാലത്തിൻറെ
എത്രയോ കാത്തിരിപ്പുകൾ
ഓരോ പ്രഭാതവും
നമുക്ക് വേണ്ടി ജീവിച്ചും
ഓരോ ഉറക്കവും
നമുക്ക് വേണ്ടി തീർത്തും
ഓരോ സ്വപ്നവും
നമുക്ക് വേണ്ടി നെയ്തും
നിൻറെ  ശക്തമായ കരങ്ങൾക്കപ്പുറം
മറ്റൊരു കരമില്ലെന്നുറപ്പിച്ചും
നിൻറെ കരുത്താർന്ന നെഞ്ചിനപ്പുറം
മറ്റൊന്നില്ലെന്നു ഹൃദയമിടിച്ചും
നിന്നിലുമപ്പുറം
മറ്റൊരു ലോകമോ
മറ്റൊരു സന്തോഷമോ
ഇല്ലെന്നുറപ്പിച്ചും
അത്രമേൽ  തീവ്രതതന്ന
മറ്റൊരു നിമിഷം
ഇല്ലെന്നിരിക്കെ
ജീവിതത്തിൽ മറക്കില്ലൊരിക്കലും


2 comments:

വിനുവേട്ടന്‍ said...

തീവ്രനൊമ്പരങ്ങളുടെ നീർച്ചുഴിയിൽ വട്ടം തിരിയുന്നത് അനുഭവവേദ്യമാകുന്നു...

Bipin said...

പഴയ കാല പ്രണയത്തിന്റെ സ്മരണകൾ. ഇത്രയൊക്കെ ആയിട്ടും ഇനിയും കാത്തിരിക്കുന്ന ഒരാൾ. " എല്ലാ സ്നേഹവും കോരി ചോരിഞ്ഞിട്ടും " എന്ന പ്രയോഗം അത്ര യോജിച്ചു കണ്ടില്ല. തെറ്റ് കാരിയല്ലെങ്കിൽ പിന്നെ എന്തിന് മാപ്പ്? കവിത കൊള്ളാം.