Friday, November 13, 2015

ഗുൽമോഹർ പൂക്കുമ്പോൾ

ഗുൽമോഹർ  പൂക്കുകയാണ്
കത്തിക്കാളുന്ന വേനലിൽ കുളിർമ്മയായ്
ഗുൽമോഹർ  പൂക്കുകയാണ്
നിന്‌റെ വിളിയൊച്ചകളിൽ
ചോരതൂവുന്ന പാതികൂമ്പിയ
കണ്‍പീലികളിൽ
എന്‌റെ മോഹങ്ങൾ  കോർത്ത്
ഗുൽമോഹർ  പൂക്കുകയാണ്
വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ
മോഹങ്ങളത്രയും

1 comment:

Shaheem Ayikar said...

വാക്കുകളുടെയും ചിന്തയുടെയും ഒരു പൂക്കാലം ! നല്ല വരികൾക്ക് എന്റെ ആശംസകൾ .