Sunday, November 8, 2015

വേനൽ മഴ













ഓർമ്മകൾ
ജനാലയാണെന്ന്
നിനച്ചിരിക്കുമ്പോഴാണ്
എന്നിലേക്ക് പെയ്യുന്നത്.
ജനലിൽ  വിരിച്ചിട്ട കർട്ടനിൽ 
ഒരു കാറ്റൊളിച്ചിരിപ്പുണ്ടോ
എന്നറിയാൻ  മാത്രം തുറക്കുന്ന
ഓരോ രാത്രിയിലും
കടലുകടന്നൊരു കാലം കയറിവരും
അമ്മയുടെ കണ്ണീരിൽ 
പൊതിഞ്ഞൊരുള ചോറ്,
വിറകൈയാൽ 
അച്ഛൻറെ  ചുംബനം...
പാടം മുറിച്ചു കടക്കുമ്പോൾ 
പാവാട നനയ്ക്കാൻ 
പെയ്യുന്നൊരു ചാറ്റൽ 
നിൻറെ  വിയർപ്പിൻ  കണംപോലെ
പുതുമണ്ണിൻ  മണമെന്നെ
മത്തുപിടിപ്പിക്കും.
ഉണങ്ങിയ മണ്ണിലേക്കും,
ഒഴുക്ക് നിലച്ച
ഉറവക്കണ്ണിയിലേക്കും,
വരണ്ട മനസ്സിലേക്കുമാണ്
ഇടക്കിടെ
ഓർമ്മത്തെറ്റുകൾ  പോലെ
പെയ്തൊഴിയുന്നത്.

(രിസാല സ്റ്റഡി സർക്കിൾ അബുദാബി
 പുരസ്‌ക്കാരത്തിന് അർഹമായ കവിത)





2 comments:

സജീവ്‌ മായൻ said...

ഒാർമ്മത്തെറ്റു പോലെ കടന്നുവരുന്ന കാലം.
വരികളിൽ നിറയുന്ന സ്ത്രൈണത.
ചില വരികള്‍ വേദനിപ്പിച്ചു,എങ്കിലും സുന്ദരം!

സജീവ്‌ മായൻ said...
This comment has been removed by the author.