Monday, February 1, 2016

ഉറക്കച്ചടവ്

ഉറക്കം നഷ്ടപ്പെടുന്നവരുടെ
രാത്രികളേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ!!!
ചെരിഞ്ഞും മറിഞ്ഞും കിടന്ന്
ഉറക്കം വൈകിയോടുന്നൊരു
തീവണ്ടിയാണെന്ന് പഴിക്കും.
തടിക്കട്ടിൽ  പണ്ടെങ്ങോ
ഒരു കാടായിരുന്നെന്നും
ഇരുട്ടിനും ഏകാന്തതക്കും
ഒരേ നിറമാണെന്നും കരുതും.
വായ്ക്കോട്ട വരുന്നുണ്ടോയെന്ന്
ഇടക്കിടെ വാ പൊളിച്ച് നോക്കും
ഒന്നുമുതൽ  നൂറ് വരെയും
തൊണ്ണൂറ്റിയൊമ്പതുമുതൽ  ഒന്ന് വരെയും
തിരിച്ചും മറിച്ചും എണ്ണും.
സ്വയം ഒരു പാളമായി
ഉറക്കത്തിനോടിയെത്താൻ  പാകത്തിൽ 
നീണ്ട് നിവർന്നങ്ങനെ കിടക്കും .

1 comment:

സുധി അറയ്ക്കൽ said...

ഉറക്കത്തെ വൈകിയോടുന്ന തീവണ്ടിയായി സങ്കൽപ്പിച്ചതിഷ്ടമായി.


തടിക്കട്ടിൽ പണ്ടൊരു കാട്ടിലെ മരമായിരുന്നെന്ന് പറഞ്ഞതും.


ഫോളോ ചെയ്തിട്ടുണ്ട്‌.

ഭാവുകങ്ങൾ!/!/!ഽ!/!/!/!/!