Saturday, August 15, 2015

പ്രണയമൂട്ട്

















1.ഓര്മ്മകളില് 
ഖനനം ചെയ്യുമ്പോള് 
നീയൊരു യവന ശില്പ്പമാകും
എന്റെ പ്രണയകൊട്ടാരത്തിലെ 
രാജകുമാരി.
തീക്കാറ്റില് നീ 
സ്വയം പൊള്ളിച്ചെടുക്കുന്നത് 
എന്റെ നിമിഷങ്ങളല്ലെങ്കിലും 
നിന്റെ ഭൂപടത്തില് 
ഞാനെന്റെ 
തുരുത്ത് വരച്ച് ചേര്ക്കുന്നു...
...................................................................
2.
ഇന്നവശേഷിക്കുന്നത് 
വെട്ടിമാറ്റിയ 
ചില്ലക്ഷരങ്ങളുടെ 
ചോരപ്പാടാണ്...
ഭൂതകാലത്തിന്റെ 
മുറിച്ചെടുത്തൊരു ചില്ലയാണ്...
വരികള്ക്കിടയില്
ഒളിച്ചുകടത്തുന്നത് 
പ്രണയത്തിന്റെ 
രാസായുധമാണ്...


2 comments:

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകളില്‍ പ്രണയത്തിന്റെ രാസായുധം.

നല്ല ഭാവന. നല്ല വരികള്‍.

വനിത വിനോദ് said...

Thank you പട്ടേപ്പാടം റാംജി