
തറവാട്ടില്‍
ഒാട്ടുകോളാമ്പിയുണ്ടായിരുന്നു
അരഭിത്തിയില്‍
കുത്തിയിരിക്കും അരയോളം വെള്ളമുള്ള
അരക്കിണര്‍. നാലുംകൂട്ടി മുറിക്കി വെറ്റിലചെല്ലംപോലെ
ചളുങ്ങിയ
മോണകാട്ടി
ചിരിക്കും മുത്തച്ഛന്‍. വലത് ചുണ്ടുവിരലുംനടുവിരലും
ചുണ്ടില്‍ ലംബമായി വെച്ച്
നീട്ടിയൊരു തുപ്പുണ്ടിടക്കിടെ. വായുവില്‍ ഉയര്‍ന്ന് താണ്
പാരച്യൂട്ട് പോലെ
വിടരുന്ന തുപ്പല്‍
മുറ്റത്ത് അവ്യക്തമായ രുപങ്ങള്‍ തീര്‍ക്കും... മുത്തച്ഛനും, കോളാമ്പിയും ഉണങ്ങിയ തുപ്പല്‍ പോലെ മാഞ്ഞുപോയിരിക്കുന്നു.
ഇന്നിപ്പോള്‍
നിന്‍െറ തുപ്പലിലെ
കയ്പിന്‍െറ രസതന്ത്രം
ആണെനിക്കുത്തരം
തരാതെയിരിക്കുന്നത്.
No comments:
Post a Comment